Tuesday, July 23, 2024

On July 23, 2024 by Sadananda Pulavar   No comments
കറുത്ത ചെട്ടിച്ചികളും
വെളുത്ത ഫെമിനിസ്റ്റുകളും...
ഓരോ ഉത്സവക്കാലത്തും വളേയ് വളവളേയ് എന്ന വായ്ത്താരിയുമായി നാട്ടുവഴികൾ നടന്നിരുന്ന വളവില്പനക്കാരികൾ ... ഇന്നും ഉത്സവ പറമ്പുകളിൽ മധുര മിഠായിയും പൊരിയും കടലയും മുറുക്കും വിൽക്കുന്ന സ്ത്രീകൾ , ഇവരിൽ കൂടുതൽ പേരും പേശുക തമിഴാണ്. പാലക്കാടിന്റെ കിഴക്കോട്ടു യാത്ര ചെയ്താലോ പച്ചക്കറി വിൽക്കുന്നവർ മറ്റു വഴിവാണിഭം നടത്തുന്നവർ ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാവും. ഒക്കെ കറുത്ത നിറമുള്ളവർ . വിവാഹിതരാണെങ്കിൽ കഴുത്തിൽ മഞ്ഞ ചരടു കെട്ടിയവർ. ചുരം കടന്നു തമിഴകം ചെന്നാലോ എല്ലാ മേഖലകളിലും തന്റെടത്തോടെ പ്രവർത്തിക്കുന്ന സ്ത്രീകൾ. അങ്ങാടി വാണിഭം മുതൽ ആഴ്ച ചന്തകൾ വരെ നിയന്ത്രിക്കുന്നവർ.
കേരളത്തിലെ വെളുത്ത തൊലിക്കാരികളായ ഫെമിനിസ്റ്റുകളെ പോലെ , അടുക്കള ജോലിക്കെതിരെ ഇവരാരും മുദ്രാവാക്യം വിളിക്കാറില്ല , തീണ്ടാരിത്തുണി ഉയർത്തി കാട്ടി ജാഥ നടത്താറില്ല, താലി ചരടു പൊട്ടിച്ചെറിഞ്ഞ് സ്വാത്രന്ത്ര്യ പ്രഖ്യാപനം നടത്താറില്ല ....കണ്ണകിയെ കാവൽ ദൈവമായി കരുതുന്നവർ . വാഴുന്നത് കൂരയിലാണെങ്കിലും സ്വന്തം സംസ്ക്കാരത്തെക്കുറിച്ചു അഭിമാനം കൊള്ളുന്നവർ, പിറന്ന മണ്ണിന്റെ ആചാരത്തെ നെഞ്ചേറ്റുന്നവർ .

0 comments:

Post a Comment